ആമുഖം

1700 കളില്‍ ആരക്കുഴ കുന്നുംപുറത്ത് വര്‍ക്കി എന്ന പേരുള്ള കാരണവര്‍ വാഴക്കുളം , കാവനയില്‍ ചൊള്ളാമഠം എന്ന കുടുംബ പേര്‍ സ്വീകരിച്ച് കുടിയേറി പാര്‍ത്ത് എന്നു വിശ്വസിക്കുന്നു.

1986 മുതല്‍ വിവിധ ശാഖകളില്‍ ഉള്ള ഈ കുടുംബം ചൊള്ളാമഠം കുടുംബയോഗം എന്ന കൂട്ടായ്മയുടെ തണലില്‍ ഒരുമയോടെ വിവിധ പ്രവര്‍ത്തങ്ങളുമായി വിജയകരമായിട്ട് മുന്നോട്ട് പോകുന്നു. അംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും, അതു വഴി സഹോദര മനോഭാവവും, പരസ്പര സഹായവും വളര്‍ത്തുന്നതിനും,ഏറെ സാധിച്ചു എന്നതില്‍ ഏറെ ചാരിതാര്ത്യം ഉണ്ട്.

കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനും വിജയകരമാക്കുനതിനും മുഴുവന്‍ അംഗങ്ങളുടെയും സഹകരണവും, പ്രാര്‍ഥനയും അഭ്യര്‍ഥിക്കുന്നു.

  • 30 ശാഖകള്‍
  • 2000+ കുടുംബങ്ങള്‍
  • കര്‍ഷകര്‍, അധ്യപകര്‍, ഡോകടര്‍മാര്‍, എന്ജിനീയര്‍മാര്‍, സര്‍ക്കാര്‍ - സ്വകാര്യ ഉദ്യോഗസ്ഥര്‍, സന്യസ്തര്‍, ബിസിനസ്സ് തുടങ്ങി വിവിധ മേഖലകളില്‍ അംഗങ്ങള്‍ സേവനം ചെയ്യുന്നു.
  • 1986 മുതല്‍ കൃത്യമായ ചട്ടകൂടുള്ള കൂട്ടായ്മ
  • നാനാതുറയിലുള്ള അംഗങ്ങള്‍ ലോകത്ത് എമ്പാടും ആയി വ്യാപിച്ചു കിടക്കുന്നു.

ചരിത്ര പശ്ചാത്തലം

കേരള ചരിത്രം പരിശോധിക്കുമ്പോള്‍ പതിനേഴാം നുറ്റാണ്ടിന്റെ ഉത്തരാര്‍ത്‌ഥത്തില്‍ വിവിധ കുടിയേറ്റ പുറപ്പാടിന്റെ ചരിത്രം കാണാന്‍ സാധിക്കും. ഈ കുടിയേറ്റ പരമ്പര പല നൂറ്റാണ്ടുകള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ക്ഷാമം, പ്രതികൂല സാഹചര്യങ്ങള്‍, ഇട പ്രഭുക്കന്മാരുടെ ആക്രമണം, പരസ്പരമുള്ള പോരുകള്‍, പുതു മണ്ണിനോടുള്ള ആഭിമുഖ്യം.മുതലായവ ഈ കുടിയെറ്റങ്ങള്‍ക്ക് പ്രേരകങ്ങള്‍ ആയിരുന്നു. ഇങ്ങനെയുള്ള ഏതെങ്കിലും കാരണത്താല്‍ ആയിരുന്നിരിക്കും നമ്മുടെ പൂര്‍വ്വികന്മാര്‍ വടക്കന്‍ കുത്തിയതോട്ടില്‍ നിന്നും മൈലക്കൊമ്പിലെയ്ക്കും പിന്നീട് ആരക്കുഴയിലെയ്ക്കും അനന്തരം കാവനയിലെയ്ക്കും കുടിയേറിയത്.

ഏറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ ആവോലി പഞ്ചായത്തില്‍ പെട്ട കാവന കരയില്‍ - കാര്‍മ്മല കൊവേന്തയ്ക്കും വാഴക്കുളം ഫൊറോന പള്ളിക്കും സമീപം ആയിരുന്നല്ലോ ചൊള്ളാമ0ത്തിലെ ആദ്യ തറവാട് സ്ഥിതി ചെയ്തിരുന്നത്. പാടങ്ങളും അരുവികളും ചെറു കുന്നുകളും സമതലങ്ങളും ഇടകലര്‍ന്ന ഈ നാട് ഒരു പുണ്യഭമിതന്നെ. ഈ പ്രദേശം ഏറെ പ്രകൃതി രമണിയമാണ്. വിവിധ ജാതി മതസ്ഥര്‍ ഏക സഹോദരങ്ങളെ പോലെ വര്‍ത്തിക്കുന്നു. പ്രശാന്ത സുന്ദരമായ ജീവിതം.

റവ.ഫാ. മാത്യു കളപ്പുര CMI (രക്ഷാധികാരി),

ശ്രി.ഐസക്ക് കെ വര്‍ക്കി (പ്രസിഡണ്ട്) ,

ശ്രി.എം.എം ജോണ്‍ ( സെക്രട്ടറി)

ശ്രി. കെ.എം. ജോസഫ് , ശ്രി. ജോര്‍ജ്ജ് സൈമണ്‍ (വൈസ് പ്രസി.)

ശ്രി.വി.എം ഫ്രാന്സീസ് , ശ്രി. തോമസ്‌ പോള്‍ (ജോ.സെക്രട്ടറി)

ശ്രി.ജോസ് .എം. ജോസ് (ഖജാന്‍ജി)

എല്ലാ വര്‍ഷവും മുന്‍ നിശ്ചയ പ്രകാരം വാഴക്കുളം സെന്റ്‌.ജോര്‍ജ് പാരിഷ് ഹോളില്‍ വച്ച് നടത്തപ്പെടുന്നു. മികച്ച നേട്ടങ്ങള്‍ കൊയ്ത അംഗങ്ങളെ ആദരിക്കുക, കലാപരിപാടികള്‍, സമൂഹ നന്മയ്ക്ക് ഉതകുന്ന അവയവദാനം, ബോധാവതക്കരണ ക്ലാസ്സുകള്‍ തുടങ്ങിയവ വാര്‍ഷിക പൊതുയോഗത്തോടാനുബന്ധിച്ച്ച് നടത്തപ്പെടുന്നു.
ബ്ലഡ് ബാങ്ക്, മ്യൂച്ച്വല്‍ ഡെപ്പോസിറ്റ് സ്കിം, വിദ്യാഭ്യാസ- ചികിത്സ ധനസഹായ പദ്ധതികള്‍ തുടങ്ങി നിരവധി പ്രവര്‍ത്തങ്ങള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. വിശദ വിവരങ്ങള്‍കും, പങ്കു ചേരുന്നതിനും, ഓഫീസുമായോ ഭാരവാഹികളുമായോ ബന്ധപ്പെടുക.

നാഴികക്കല്ലുകള്‍

AD 1600

പറവൂര്‍, വടക്കന്‍ കുത്തിയതോട്ടില്‍ നിന്നും മൈലക്കൊമ്പിലേയ്ക്കും, അവിടെ നിന്നും ആരക്കുഴയ്ക്കും കുടിയേറുന്നു.

AD 1700

ആരക്കുഴ നിന്നും മൂവാറ്റുപുഴ, വാഴക്കുളം കാവനയിലെയ്ക്ക് ശ്രി. വര്‍ക്കി എന്ന കാരണവര്‍ കുടിയേറി പാര്‍ക്കുന്നു. ചൊള്ളാമഠം എന്ന കുടുംബപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു.

AD 1800

കുടുംബാംഗങ്ങള്‍ വിവിധ കാരണങ്ങള്‍ മൂലം വിവിധ സ്ഥലങ്ങളില്‍ മാറിപ്പാര്‍ക്കുന്നു. വിവിധ ശാഖാ പേരുകളില്‍ അറിയപ്പെടാന്‍ തുടങ്ങുന്നു.

AD 1900

കര്‍ഷക താത്പരരായിരുന്ന മുന്‍ തലമുറയില്‍ നിന്നും വ്യത്യസ്തമായി ഒരു വിഭാഗം കച്ചവടം, വിദ്യാഭ്യാസം നേടുക വഴി മറ്റ് ഉദ്യോഗങ്ങള്‍ എന്നിവയിലേയ്ക്കും തിരിയുന്നു.

AD 1986

ചൊള്ളാമഠം കുടുംബയോഗം ഔദ്യോഗികമായി സ്ഥാപിതമായി


AD 1993

കുടുംബ ചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചു





AD 1995

മൂവാറ്റുപുഴ, വാഴക്കുളം നഗര മധ്യത്തില്‍ ഔദ്യോഗിക ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു.

AD 2016

സമൂഹ നന്മയ്ക്കായ് പൊതുയോഗത്തില്‍ വച്ച് കുടുംബാംഗങ്ങള്‍ അവയവധാന സമ്മതപത്രം നല്‍കുകയുണ്ടായി.

ഒന്നായ് മുന്നോട്ട് !

News & Events

കൂട്ടായ്മയുടെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൂടെ ...
ചിത്രങ്ങള്‍ വിവരണങ്ങള്‍


Branches

2000+ Families!

A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library '/opt/cpanel/ea-php56/root/usr/lib64/php/modules/xsl.so' - /lib64/libxslt.so.1: undefined symbol: valuePush, version LIBXML2_2.4.30

Filename: Unknown

Line Number: 0

Backtrace: